Popular Posts

Monday, February 27, 2017

മല്ലിയില സ്വാദിലും മണത്തിലും മികച്ചതും എല്ലാവരും ഇഷ്ടപ്പെടുന്നതുമാണ്. വീട്ടുവളപ്പിൽ കൃഷി ചെയ്തുണ്ടാക്കാമെങ്കിലും മിക്കവരും ഇത് കടയിൽനിന്നു വാങ്ങുകയാണ്. അയൽനാട്ടിൽനിന്ന് എത്തിക്കുന്ന ഇവ വാടിയതും പഴകിയതുമായിരിക്കും. മല്ലിയുടെ യഥാർത്ഥ സ്വാദും മണവും ലഭിക്കാൻ അന്നന്ന് പറിച്ചെ‌ടുത്ത് ഉപയോഗിക്കണം.

കൃഷിരീതി ഇങ്ങനെ:

പ്ലാസ്റ്റിക്, മണ്ണ്, ടെറാകോട്ട എന്നിവയിലൊന്നുകൊണ്ടു നിർമിച്ച ആഴം കുറഞ്ഞ (6 ഇഞ്ചിൽ കൂടരുത്) പരന്ന പാത്രത്തിൽ കൃഷി ചെയ്യാം. ഈ പാത്രത്തിൽ കല്ലും കട്ടയും നീക്കിയ മണൽ, മണ്ണ്, ജൈവവളം എന്നിവ 1:2:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം നിറയ്ക്കുക. വിത്തു പാകി നനയ്ക്കുമ്പോൾ അധിക ഈർപ്പം കെട്ടിനിൽക്കാനിടയാകാതെ വാർന്നുപോകാൻ വേണ്ട ദ്വാരങ്ങൾ പാത്രത്തിനടിഭാഗത്ത് ഇടണം. ഇവ മൂടി ചെറിയ കൽക്കഷണങ്ങൾ വയ്ക്കുന്നത് നീർവാർച്ച എളുപ്പമാക്കും. ഇനി വിത്തുകൾ പാകാം. വിത്തിന് വിപണിയിൽ കിട്ടുന്ന പുതിയ മല്ലിതന്നെ ഉപയോഗിക്കാം. ഇവയിൽ മുഴുവനായുള്ളവ അമർത്തി പകുതിയാക്കിവേണം പാകാൻ. പാകിക്കഴിഞ്ഞാൽ മിതമായി നനച്ചുകൊടുക്കണം. ദിവസങ്ങൾ കൊണ്ട് വിത്തുകൾ കിളിർത്തു തുടങ്ങും. കിളിർപ്പ് ഒരടി ഉയരത്തിലാകുന്നതോടെ അന്നന്നത്തെ ആവശ്യത്ത‍ിനുള്ളത് പറിച്ചെടുത്ത് ഉപയോഗിക്കാം.

🍌🍌🍌🍌🍌🍌🍌🍌🍌
*വാഴ കൃഷി പരിപാലനം....*

സമുദ്രനിരപ്പിലുള്ള സ്ഥലങ്ങള്‍ മുതല്‍ 1000 മീറ്റര്‍ ഉയരത്തില്‍ വരെ സ്ഥിതി ചെയ്യുന്ന ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും അനുയോജ്യം.  സമുദ്ര നിരപ്പില്‍ നിന്നും 1200 മീ. ഉയരമുള്ള പ്രദേശങ്ങളില്‍ വരെ വാഴ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉയരം കൂടുതലുള്ള സ്ഥലങ്ങളില്‍ വളര്‍ച്ച കുറവായിരിക്കും.  വളര്‍ച്ചയ്ക്ക് ഏറ്റവുമനുയോജ്യമായ താപനില  27 ഡിഗ്രി സെല്‍ഷ്യസാണ്  നല്ല ഫലഭൂയിഷ്ടമായ ഈര്പ്പാംശമുള്ള മണ്ണാണ്‌  വാഴകൃഷിക്ക് ഏറ്റവും  നല്ലത്.

കൃഷിക്കാലം

          മഴയെ ആശ്രയിച്ച് ഏപ്രില്‍  - മേയ് മാസങ്ങളിലും ജലസേചിത വിളയായി ആഗസ്റ്റ്‌ - സെപ്റ്റംബര്‍ മാസങ്ങളിലും  നടാം.  പ്രാദേശികമായി നടീല്‍ കാലം ക്രമപ്പെടുത്തേണ്ടതാണ്.  നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴ നടുന്നത് നല്ലതല്ല.  ഉയര്‍ന്ന താപനിലയും വരള്‍ച്ചയും വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍, നട്ട് ഏഴെട്ടു മാസം കഴിഞ്ഞ് കുല പുറത്ത് വരുന്ന സമയത്ത്, ഇത് ഒഴിവാക്കുന്ന രീതിയില്‍ നടീല്‍ സമയം ക്രമികരിക്കേണ്ടാതാണ്

ഇനങ്ങള്‍

നേന്ത്രന്‍ - നെടുനേന്ത്രന്‍, സാന്‍സിബാര്‍, ചെങ്ങാലിക്കൊടന്‍, മഞ്ചേരി നേന്ത്രന്‍പഴത്തിനായി ഉപയോഗിക്കുന്നവ – മോണ്‍സ് മേരി, റോബസ്റ്റ, ഗ്രാന്‍റ് നെയിന്‍, ഡാര്ഫ് കാവന്‍ഡിഷ്‌, ചെങ്കദളി, പാളയംകോടന്‍, ഞാലിപ്പൂവന്‍, അമൃതസാഗര്‍, ഗ്രോമിഷേല്‍, കര്പ്പൂരവള്ളി, പൂങ്കള്ളി, കൂമ്പില്ലാകണ്ണന്‍, ചിനാലി, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, പൂവന്‍, കപ്പ വാഴ.കറിക്കായി ഉപയോഗിക്കുന്നവ – മൊന്തന്‍, ബത്തീസ്, കാഞ്ചികേല, നേന്ത്രപടറ്റി

(കുറിപ്പ് – ഇതില്‍ മഞ്ചേരി നേന്ത്രന്‍ -2, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ക്ക് സിഗറ്റോഗ ഇലപ്പുള്ളി രോഗത്തിനെതിരെ താരതമ്യെന രോഗപ്രതിരോധ ശേഷിയുണ്ട്.)

    ഞാലിപ്പൂവന്‍, കര്പ്പൂരവള്ളി, കൂമ്പില്ലാകണ്ണന്‍, കാഞ്ചികേല എന്നീ ഇനങ്ങള്‍ക്ക് കുറുനാമ്പ് രോഗത്തിനെതിരെ താരതമ്യെന പ്രതിരോധ ശേഷിയുണ്ട്.

          ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ മഴക്കാല വിളയായും ജലസേചനത്തെ ആശ്രയിച്ചും തെങ്ങിന്‍ തൂപ്പുകളില്‍ ഇടവിളയായും നടാന്‍ അനുയോജ്യമാണ്. ദുധ് സാഗര്‍ എന്നാ ഇനത്തിന് പ്രധാനപ്പെട്ട എല്ലാ കീടരോഗങ്ങള്‍ക്കെതിരെയും പ്രതിരോധ ശേഷിയുണ്ട്. ബോഡ് ലസ് അല്‍ട്ടഫോര്‍ട്ട് എന്നയിനം ഹൈറേഞ്ചുകള്‍ക്ക് അനുയോജ്യമാണ് .

നിലമൊരുക്കല്‍

    ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കുക. മണ്ണിന്‍റെ തരം വാഴയിനം, ഭുഗര്ഭ ജലനിരപ്പ്, എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും.  പൊതുവേ 50 x 50 സെ. മീറ്റര്‍  അളവിലുള്ള കുഴികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.  താഴ്ന്ന പ്രദേശങ്ങളില്‍ കൂന കൂട്ടി വേണം കന്നു നടാന്‍.

കന്നുകള്‍ തെരഞ്ഞെടുക്കല്‍

          മൂന്നോ നാലോ മാസം പ്രായമുള്ള ആരോഗ്യമുള്ള സുചികന്നുകളാണ് നടാന്‍ തെരഞ്ഞെടുക്കേണ്ടത്. കുല വെട്ടി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കന്നുകള്‍ ഇളക്കിഎടുക്കണം.നേന്ത്രവാഴ നടുമ്പോള്‍ മാണത്തിന് മുകളില്‍ 15  മുതല്‍ 20 സെ. മീറ്റര്‍ ശേഷിക്കത്തക്കവണ്ണം കന്നിന്റെ മുകള്‍ ഭാഗം മുറിച്ചു കളഞ്ഞശേഷം നടണം.  അതോടൊപ്പം വേരുകളും വലിപ്പമുള്ള പാര്ശ്വമുഖങ്ങളും കേടുള്ള മാണ ഭാഗങ്ങളും നീക്കം ചെയ്യണം.

    നിമവിരബാധ തടയുന്നതിനായി കന്നുകള്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ 10 മിനിറ്റ് മുക്കി വയ്ക്കണം. അതിനു ശേഷം ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ മുക്കിയെടുത്ത് മൂന്നു നാലു ദിവസം വെയിലത്ത് വച്ച്ച്ചുണക്കണം.. ഇപ്രകാരം ഉണക്കിയ കന്നുകള്‍ 15 ദിവസത്തോളം തണലില്‍ സൂക്ഷിക്കാവുന്നതാണ്. നടുന്നതിന് മുമ്പ് അര മണി ക്കൂര് 2%  സ്യൂഡോമോണസ് ഫ്ളുറസന്‍സ് ലായനിയില്‍ മുക്കി വയ്ക്കുന്നത് ഗുണകരമാണ്.

വിവിധയിനം വാഴകളുടെ തെരഞ്ഞെടുത്ത എക്കോ ടൈപ്പുകളിലും ഉലപാധിപ്പിച്ച്ച്ച  നല്ല ഗുണമേന്മയുള്ള രോഗ കീടബാധയില്ലാത്ത ഓരോ തരത്തിലുള്ള ടിഷ്യുകള്‍ച്ചര്‍ തൈകള്‍ കൃഷി ചെയ്യുന്നത് വാഴയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കും.

നടീല്‍

          വാഴക്കുഴിയുടെ നടുവിലായി കന്നുകള്‍ കുത്തി നിറുത്തി കണ്ണിന്റെ മുകള്‍ ഭാഗം മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്നും 5 സെ. മിറ്റര്‍ ഉയര്ന്നു നില്‍ക്കുന്ന രീതിയില്‍ നടുക. ജൈവവളങ്ങളും ട്രൈക്കോഡര്‍മ  ഹാര്‍സിയാനം എന്ന ജീവാണുവും  100 : 1  എന്നഅനുപാതത്തില്‍ നടുന്നതിന് മുന്‍പ് കുഴികളില്‍ ചേര്‍ക്കുക.  കന്നിന് ചുറ്റിനും മണ്ണ്‍ അമര്‍ത്തികൂട്ടണം

വളപ്രയോഗം

കാലി വളമോ,  കമ്പോസ്റ്റോ, പച്ചിലകളോ വാഴയൊന്നിനു 10 കി. ഗ്രാം എന്ന തോതില്‍ നടുമ്പോള്‍ ചേര്‍ക്കണം.500 ഗ്രാം കുമ്മായം കുഴികളില്‍ ചേര്‍ത്ത് വിഘടിക്കുന്നതിന് അനുവദിക്കുക.മണ്ണിരവളം കുഴിയൊന്നിനു 2 കിലോ എന്ന തോതില്‍ ചേര്‍ത്തുകൊടുക്കുക .കപ്പലണ്ടി പിണ്ണാക്ക് /വേപ്പിന്‍ പിണ്ണാക്ക്  കുഴിയൊന്നിനു 1  കി. ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കുക.നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, ജീവാണു വളങ്ങള്‍ - പിജിപിആര്‍ മിശ്രിതം -1 എന്നിവ കുഴിയൊന്നിനു 50  മുതല്‍ 100  ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കേണ്ടതാണ്.  ജീവാണു വളം  5 കിലോ കാലിവളവുമായി ചേര്‍ത്തുവേണം ഉപയോഗിക്കേണ്ടത്. വളപ്രയോഗ സമയത്ത് മണ്ണില്‍ ആവശ്യത്തിനു ഈര്‍പ്പമുണ്ടെന്ന്‍ ഉറപ്പാക്കണം.പഞ്ചഗവ്യം 3% വീര്യത്തില്‍, നട്ട് 3,6,9 മാസങ്ങളിലായി, ഇലകളില്‍ തളിച്ചു കൊടുക്കണം. നട്ടു കഴിഞ്ഞ് ചണമ്പ് / ഡയ്ഞ്ച / വന്‍പയര്‍ എന്നീ പച്ചിലവള വിളകളുടെ വിത്തുകളിലേതെങ്കിലും ഒന്ന്‍ ഹെക്ടറിന് 50  കി. ഗ്രാം എന്ന തോതില്‍  (ഒരു ചെടിയ്ക്ക് 20  ഗ്രാം ലഭിക്കത്തക്കവിധം വിതയ്ക്കണം). വിതച്ച് 40 ദിവസത്തിനു ശേഷം  ഇവ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. പച്ചില വള വിളകളുടെ വിത വീണ്ടും ആവര്‍ത്തിച്ചു 40  ദിവസം കഴിഞ്ഞ് വീണ്ടും മണ്ണില്‍ ചേര്‍ത്തു കൊടുക്കുക.  വാഴയില, കുലത്തണ്ട് എന്നിവ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റില്‍ പൊട്ടാസ്യത്തിന്റെ അംശം ധാരാളമായുണ്ട്. ജൈവവാഴ കൃഷിയില്‍ തോട്ടങ്ങളില്‍ തന്നെ വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നു.

നട്ടു കഴിഞ്ഞ് രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളില്‍ 2 തുല്യ തവണകളായി ജൈവ വളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.

ജലസേചനം

വേനല്‍മാസങ്ങളില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കണംനല്ല നീര്‍വാര്ചച്ച ഉറപ്പാക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം.മണ്ണിന്‍റെ സ്വഭാവം അനുസരിച്ച് ഓരോ വിളക്കാലത്തും 6 മുതല്‍ 10  തവണ ജലസേചനം നടത്തേണ്ടതാണ്.ഭൂഗര്‍ഭ ജലോപരിതലം താഴ്ന്ന പ്രദേശങ്ങളില്‍, ഒക്റ്റോബര്‍ മാസത്തില്‍ നടുന്ന നേന്ത്രന്, വേനല്‍ക്കാലത്ത് 2 ദിവസത്തിലൊരിക്കല്‍ ചെടിയൊന്നിനു 40 ലിറ്റര്‍ ജലസേചനം നടത്തുന്നത്, കുല തൂക്കം കൂട്ടുന്നതിനും ഫലപ്രദമായി ജലം ഉപയോഗിക്കുന്നതിനും സഹായിക്കും. വാഴ തടങ്ങളില്‍ വയ്ക്കോല്‍ കൊണ്ട് പുതയിടുന്നതും കുല നന്നാകുന്നതിന് സഹായിക്കും.



കള നിയന്ത്രണം

     വിളയുടെ ആദ്യഘട്ടങ്ങളില്‍, വന്‍പയര്‍ ഇടവിളയായി കൃഷി ചെയ്യുന്നത് കളനിയന്ത്രണത്തിന്‌ സഹായിക്കും. കളയുടെ ആധിക്യമനുസരിച്ച്ച്  4-5  തവണ ഇടയിളക്കുന്നത് കളകളെ നിയന്ത്രിക്കും. ആഴത്തില്‍ ഇടയിളക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുല വിരിഞ്ഞതിനുശേഷം വാഴയിട ഇളക്കുന്നത് നല്ലതല്ല. ഇടവിളയായി പച്ചിലവളച്ചെടികള്‍ നടുന്നതും പുതയിടുന്നതും കളനിയന്ത്രണത്തിനെ സഹായിക്കും.

കന്നു നശീകരണം

     കുലകള്‍ വിരിയുന്നതുവരെയുണ്ടാകുന്ന കന്നുകള്‍ മാതൃവാഴയ്ക്ക് ദോഷം വരാത്ത രീതിയില്‍ നശിപ്പിക്കണം. വാഴക്കുല വിരിഞ്ഞതിനു ശേഷം വരുന്ന ഒന്നോ രണ്ടോ കന്നുകള്‍ നിലനിര്‍ത്താം.

ഇടവിളകള്‍

     വാഴത്തോട്ടത്തില്‍ ഇടവിളയായി ചീര, ചേമ്പ്, ചേന തുടങ്ങിയവ ജൈവ രീതിയില്‍ ആദായകരമായി കൃഷി ചെയ്യാം.
വിളവെടുപ്പ്
 സാധാരണഗതിയില്‍  പഴം പാകമാകുമ്പോള്‍ വിളവെടുപ്പ്‌ നടത്തുന്നു. കയറ്റുമതി വിപണിയിലേക്കാണെങ്കില്‍ മൂന്നുമാസം മുഴുവനായും മൂപ്പെത്തണം. ഈ സമയത്ത്‌ കായകളുടെ കൂര്‍ത്ത  അരിമ്പുകള്‍ ഉരുണ്ടു വരുന്നു.

വാഴ കൃഷി ചെയ്ത ഉദ്ദ്യേശമനുസരിച്ച്‌ വിവിധ ഘട്ടങ്ങളില്‍ വിളവെടുക്കാം. വിളവെടുക്കുന്ന സമയം തീരുമാനിക്കുന്നതു തന്നെ ഒരു വിദഗ്ദജോലിയാണ്‌. ഇന്ത്യയില്‍ വിളവെടുപ്പ്‌ നടത്തുന്നത്‌ സാധാരണഗതിയില്‍ നോക്കി തീരുമാനിച്ചാണ്‌. കുലവരുന്നതുമുതല്‍ പാകമാകുന്നതുവരെയുള്ള കാലാവധി ദിവസത്തില്‍ പരിഗണിച്ചും വിളവെടുപ്പു നടത്താം. കുലവന്നതിനു ശേഷം 90-120 ദിവസംവരെയെടുക്കും കായകള്‍ മൂപ്പെത്താന്‍. വിപണിയിലെ ഡിമാന്റും വിളവെടുപ്പ്‌ തീരുമാനിക്കാറുണ്ട്‌.

പൂവന്‍, രസ്താലി, ഡ്വാര്‍ഫ് കാവന്‍ഡിഷ്‌ എന്നിവ നട്ട്‌ 11-12 മാസം കൊണ്ട്‌ വിളവെടുക്കാം. മഹാരാഷ്ട്രയില്‍ ഡ്വാര്‍ഫ് കാവന്‍ഡിഷ്‌ (ബസ്രായി) 14 മാസമെടുക്കും മൂപ്പെത്താന്‍. കേരളത്തില്‍ കൃഷിചെയ്യുന്ന നേന്ത്രന്‍ ഇനങ്ങള്‍ വിളവെടുക്കാന്‍ 10 മാസമേ ആവശ്യമുള്ളു. വിളവ്‌ ( വിളവിന്റെ അളവ്‌) വ്യത്യാസപ്പെട്ടിരിക്കും.

വളരെ മൂര്‍ച്ചയുള്ള കത്തികൊണ്ടായിരിക്കണം വിളവെടുപ്പ്‌ നടത്തേണ്ടത്‌. ആദ്യ പടലയുടെ 20-25 സെ.മി മുകളിലാവണം മുറിക്കേണ്ടത്‌. മുറിച്ച ഭാഗം മണ്ണില്‍ മുട്ടാതെ ശ്രദ്ധിക്കണം.
കുല മുറിച്ചെടുത്താല്‍  20-25സെ.മി ഉയരത്തില്‍ വാഴത്തട നിര്‍ത്തണം. ഇതിനെ മുട്ടോക്കിങ്ങ്‌ എന്നാണ്‌ പറയുക. ഇങ്ങിനെ നിര്‍ത്തുന്ന വാഴയില്‍ നിന്നും ഭക്ഷണ പോഷണങ്ങള്‍ ചെറുതൈകളിലേക്ക്‌ കുറച്ചുകാലം കൂടി( ഉണങ്ങുന്നതുവരെ) വ്യാപിച്ചു കൊണ്ടിരിക്കും എന്ന്‌ പരീക്ഷണങ്ങള്‍ കാണിക്കുന്ന.

*ആൽബിൻ വർഗ്ഗീസ്, അടൂർ*
ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍

എളുപ്പത്തില്‍ നമുക്ക് തന്നെ ഉണ്ടാക്കാവുന്ന ജൈവ കീടനാശിനികള്‍

1. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം

ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം  ബാര്‍സോപ്പ്‌ ലയിപ്പിക്കുക. ഇതില്‍ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും ചേര്‍ത്ത് ഇവ നന്നായി യോജിപ്പിക്കുക. ഇത് വിലകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം
------------------------------------------------------------


2. വേപ്പെണ്ണ എമല്‍ഷന്‍

വേപ്പെണ്ണ - ഒരു ലിറ്റര്‍.
ബാര്‍സോപ്പ്‌ - 60 ഗ്രാം
വെള്ളം - 15 ലിറ്റര്‍

വേപ്പെണ്ണ എമല്‍ഷനിലെ പ്രധാന ചേരുവകള്‍ വേപ്പെണ്ണ, ബാര്‍സോപ്പ്‌ എന്നീ   രണ്ടിനമാണ്.  60ഗ്രാം ബാര്‍സോപ്പ്‌ അറ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക അ ലായനിയില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നാന്യി ഇളക്കുക. ഇത്  പത്തിരട്ടി വെള്ളത്തില്‍ (15 ലിറ്റര്‍) ചേര്‍ത്ത് പയരിനെ ആക്രമിക്കുന്ന ചിത്രകീടം, വിവിധ പേനുകള്‍ എന്നിവയ്ക്കെതിരായി തളിയ്ക്കാം. ലായനി ചെടികളില്‍ നന്നായി പിടിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സോപ്പ് സഹായമാകുന്നു. ഇതേ ലായനിയില്‍ (ആദ്യം പറഞ്ഞ ലായനി) തന്നെ 20 ഇരട്ടി  വെള്ളം ചേര്‍ത്ത് പാവല്‍, പടവലം, മുതലായ വിളകളില്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍ എന്നിവക്കെതിരെ പ്രയോഗിക്കാം. മട്ടുപ്പാവിലും ട്ടെറസ്സിലും കൃഷി ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാണ് ഇത്
------------------------------------------------------------

3. പുകയില കഷായം

പുകയില - 250 ഗ്രാം
ബാർസോപ്പ് 60 ഗ്രാം
വെള്ളം രണ്ടേകാൽ കപ്പ്
250 ഗ്രാം പുകയില മേല്പറഞ്ഞ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വെക്കുക. അതിനു ശേഷം പുകയില കഷണങ്ങൾ പിഴിഞ്ഞു ചാണ്ടി എടുത്തുമാറ്റുക. 60 ഗ്രാം ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി കാൽ ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ഈ ലായനി നേരത്തെ ചേർത്തുവെച്ച പുകയില വെള്ളവുമായി കൂട്ടിക്കലർത്തി നന്നായി ഇളക്കുക. ഈ മിശ്രിത ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം. മുഞ്ഞ, മീലിമൂട്ട, ശൽക്കകീടം തുടങ്ങിയ ഒട്ടേറെ മൃദുല ശാരീരികളായ കീടങ്ങളെ നിയന്ത്രിക്കാൻ ഈ പുകയില കഷായം ഉപയോഗിക്കാം
------------------------------------------------------------
കടപ്പാട് : കൃഷി വകുപ്പ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള സര്‍ക്കാര്‍
*ഇ.എം ലായനി*


കൃഷിയുടെ ഉന്നമനത്തിനായി സൂക്ഷ്മജീവികളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇ.എം. എന്നത് Effective Micro organism അഥവാ ഗുണോപകാരപ്രദമായ സൂക്ഷ്മജീവികള്‍ എന്നാണ്. ജപ്പാനിലെ  സര്‍വകലാശാലയില്‍ 1970കളിലെ ഗവേഷണഫലമായി വികസിപ്പിച്ചെടുത്ത വിദ്യയാണിത്. 1982 ല്‍ ഇ.എം. സാങ്കേതികവിദ്യ പ്രായോഗികതലത്തിലേക്ക് വികസിച്ചു. ഇത് സൂക്ഷ്മജീവികളുടെ ഒരു കോളനിയാണ്.

ലാക്റ്റിക് ആസിഡ് ബാക്ടീരിയ, ഫോട്ടോട്രോപിക് ബാക്ടീരിയ, യീസ്റ്റ് മുതലായ 6 തൊട്ട് 100 തരം സൂക്ഷ്മജീവികളുള്ള ഒരു കൂട്ടാണിത്. ഈ സൂക്ഷ്മജീവികള്‍ പല തരങ്ങളില്‍പ്പെട്ടവയാണെങ്കില്‍ അവര്‍ തമ്മില്‍ പരസ്പര സഹായത്തിലും കൂട്ടായ്മയിലും ജീവിക്കുന്നവരുമാണ്. സാധാരണ തോതില്‍ ഓരോ പ്രദേശത്തുമുള്ള സൂക്ഷ്മജീവികളെ ഉള്‍ക്കൊള്ളുന്നതാണ് ആ പ്രദേശത്തിനുള്ള ഇ.എം. ജൈവകൃഷിക്കുള്ള ഒരു സാങ്കേതിക വിദ്യ കൂടിയാണ് ഇ.എം.


വികസിത രാജ്യങ്ങളില്‍ ഇ.എം. സാങ്കേതിക വിദ്യയ്ക്ക് വളരെ പ്രചാരമുണ്ട്. കേരളത്തിലും ഇതിന്‍റെ ഉപയോഗം തുടങ്ങിയിട്ടുണ്ട്. ലോകകമ്പോളങ്ങളില്‍ ലഭ്യമായ ചില ഇ.എം. കൂട്ടുകളുടെ പേരുകള്‍ ഇങ്ങനെയാണ്:

Efficient Microbes (EM)TM, EMRO USA Effective Micro organisms TM, EM-1, EMI, EM-1 (R), or BM, Beneficial and Effective Microbes (BEM), EM Kyusei, Kyusei EM, Vita Biosa TM, Terra Biosa TM, Compund Miro oraganismm (CM), Complex Fermented Micro organisms TM (CFM), Full spectrum soil base Miscro organisms.

ഇ.എം. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലകള്‍

ദീര്‍ഘകാലത്തെ ഇ.എം. വിദ്യയിലൂടെ ഉല്‍പ്പാദനശേഷി കൂടിയതും ഉല്‍പ്പാദനശേഷി നിലനിര്‍ത്തുന്നതുമായ ഒരു അവസ്ഥയിലേക്ക് കൃഷിഭൂമിയെ മാറ്റുവാന്‍.

ചെടികളുടെ ചിലതരം കുമിള്‍ രോഗങ്ങളേയും (ഫ്യൂസേറിയം) കീടങ്ങളേയും നിയന്ത്രിക്കുവാന്‍

പുല്‍ത്തകിടിയില്‍ ഉപയോഗിക്കുന്ന മണ്ണ്, ജൈവവളങ്ങള്‍ എന്നിവ ജി.എം. ഉപയോഗിച്ച് ഒന്നിക്കുകയും ഫ്യൂസേറിയം, പൂപ്പല്‍ എന്നിവ വഴിയുണ്ടാകുന്ന രോഗങ്ങളെ തടയുകയും ചെയ്യുവാന്‍

തൊഴുത്ത്, ജൈവവസ്തുക്കള്‍ കൂട്ടിയിടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍

എയ്റോസോള്‍ സ്പ്രേ ഉപയോഗിച്ച ഫാക്ടറികളിലെ ദുര്‍ഗന്ധങ്ങള്‍ ഒഴിവാക്കാന്‍.

വളര്‍ത്തുമൃഗങ്ങള്‍, അഴവയുടെ അവശിഷ്ടങ്ങള്‍, അടുക്കളയിലെ സിങ്ക്, ടോയ്ലറ്റ്, അഴുക്കുവെള്ളമൊഴുകുന്ന ചാലുകള്‍, വെയ്സ്റ്റ് പിറ്റ് എന്നിവയില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍.

 ഇ.എം. ഉള്‍പ്പെടുത്തിയുള്ള ചില ഉല്‍പ്പന്നങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തിന് സഹായകമാണ്.

മലിനജലവും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും ശുദ്ധീകരിക്കാന്‍, ആശുപത്രികള്‍, ഫാക്ടറികള്‍ എന്നിവയില്‍ ഇതിന്‍റെ ഉപയോഗം ശ്രദ്ധേയമാണ്.

കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റകളില്‍ ചേര്‍ക്കുന്നതിനും അതുവഴി കാലിത്തീറ്റയുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കാനും

മലിനമായിട്ടുള്ള കനാലുകള്‍, തടാകങ്ങള്‍, കുളങ്ങള്‍, പുഴകള്‍ എന്നിവ ശുദ്ധീകരിക്കാന്‍

വിഷാംശം കലര്‍ന്നിട്ടുള്ള അവശിഷ്ടങ്ങള്‍ ശുദ്ധീകരിക്കാന്‍

ജൈവ അവശിഷ്ടങ്ങളില്‍നിന്നും ബയോഡീസല്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ജൈവീക മാര്‍ഗത്തിലൂടെ ഉണ്ടാക്കുവാന്‍

വിത്തുകളുടെ അങ്കുരണശേഷി വര്‍ധിപ്പിക്കാന്‍

ചെടികള്‍ക്ക് പെട്ടെന്ന് വലിച്ചെടുക്കാന്‍ പറ്റുന്ന രൂപത്തിലേക്ക് വളങ്ങളെ മാറ്റുവാന്‍

ഇ.എം. ഉപയോഗിക്കുന്ന രീതി

ദ്രവരൂപത്തിലാകും ഇ.എം. മാര്‍ക്കറ്റില്‍ കിട്ടുക. ചെടികള്‍ക്ക് ഉപയോഗിക്കാന്‍ ഈ ദ്രാവകം നേര്‍പ്പിക്കണം. ഇതിന് 50 മി.ലി.ഇ.എം. ലായനി, ശര്‍ക്കര 50 ഗ്രാം, ക്ലോറിന്‍ കലരാത്ത കിണര്‍ വെള്ളം 900 മി.ലി. എന്നിവ നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് ഈ മിശ്രിതം ഒരു ലിറ്ററിന്‍റെ പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഇരുട്ടുമുറിയില്‍ വയ്ക്കുക. വായു കടക്കാതെ ഈ മിശ്രിതം 10 ദിവസം പുളിപ്പിക്കണം. ഈ രണ്ട് ദിവസം കൂടുമ്പോള്‍ അടപ്പ് തുറന്ന് ഗ്യാസ് പുറത്തുകളഞ്ഞ് വീണ്ടും വായു കടക്കാതെ അടയ്ക്കുക. പത്തു ദിവസം കഴിഞ്ഞ് ഈ ലായനി വീണ്ടും നേര്‍പ്പിച്ച് ഉപയോഗിക്കുക. ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പുളിപ്പിച്ച ലായനി ഒരു മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നേരിട്ട് ചെടികളില്‍ തളിക്കാം. ചെടികളുടെ ചുവട്ടില്‍ ഒഴിക്കാന്‍ 2. മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കണം. ഒരു മി.ലി. 5 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കണം. ഒരു മി.ലി. 5 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിത്ത് കുതിര്‍ക്കുന്നതിന് ഉപയോഗിക്കാം. ചെറിയ അര മണിക്കൂറും വലിയ വിത്തുകള്‍ ഒരു മണിക്കൂറും കുതിക്കണം. തണ്ടുകള്‍ നടുന്നവയില്‍ തണ്ടിന്‍റെ ചുവടറ്റം 5 മിനിട്ട് നേര്‍പ്പിച്ച ലായനിയില്‍ മുക്കിവെയ്ക്കണം.

ഇ.എം. കമ്പോസ്റ്റ്

ഇ.എം. കമ്പോസ്റ്റിനുള്ള സാമഗ്രികള്‍ ഇവയാണ്:


അരിത്തവിട്     - 10 കി.ഗ്രാം


വേപ്പിന്‍ പിണ്ണാക്ക്     - 2.5 കി.ഗ്രാം


എല്ലുപൊടി    - 2.5 കി.ഗ്രാം


നേര്‍പ്പിച്ച ഇ.എം.    - 150 മി.ലി.


ശര്‍ക്കര    - 150 ഗ്രാം


വെള്ളം    - 1.5 ലിറ്റര്‍


150 ഗ്രാം ശര്‍ക്കര ഒന്നര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. അതിലേക്ക് നേര്‍പ്പിച്ച ഇ.എം. ലായനി 150 മി.ലി. ഒഴിച്ച് ഇളക്കുക. അരിത്തവിട് 10 കി.ഗ്രാം, വേപ്പിന്‍പ്പിണ്ണാക്ക് 2.5 കി.ഗ്രാം, എല്ലുപൊടി 2.5 കി.ഗ്രാം ഇവ നന്നായി ഒന്നിച്ചശേഷം തയാറാക്കിയ ശര്‍ക്കര ഇ.എം. ലായനികൊണ്ട് നനച്ച് പുട്ടിന്‍റെ പാകത്തില്‍ രൂപപ്പെടുത്തുക. പിഴിയുമ്പോള്‍ വെള്ളം ഇറ്റുവീഴരുത്. ഈ മിശ്രിതം സിമന്‍റുതറയില്‍ കൂട്ടുക. ഇടയ്ക്ക് പാകത്തിന് വെള്ളം നനയ്ക്കാം. നാലഞ്ചു ദിവസം കഴിയുമ്പോള്‍ കൂനയില്‍ പച്ചനിറം കാണാം. ഇത് ട്രൈക്കോഡെര്‍മ കുമിളിന്‍റേതാണ്. ഏഴു മുതല്‍ പത്തുദിവസം കൊണ്ട് ഇ.എമ്മിലുള്ള സൂക്ഷ്മജീവികള്‍ കമ്പോസ്റ്റില്‍ വളര്‍ന്നിരിക്കും. കമ്പോസ്റ്റ് ഉടനടി ഉപയോഗിക്കുന്നതാണ് ഫലപ്രദം. സാധാരണ ഒരു  ചെടിക്ക് 100-150 ഗ്രാം ഉപയോഗിക്കണം. ചെടിയുടെ ചുറ്റും വിതറി ചെറുതായി മണ്ണില്‍ ഒന്നിപ്പിക്കാം. രാസവളങ്ങളോട് ചേര്‍ത്ത് ഈ കമ്പോസ്റ്റ് ചേര്‍ക്കരുത്. കൂടുതല്‍ ജൈവവളമുണ്ടെങ്കില്‍ ഇ.എം. കമ്പോസ്റ്റ് കൂടുതല്‍ ഫലപ്രദമാകും. വിത്ത് വിതയ്ക്കുകയോ കുത്തുകയോ ചെയ്യുന്നതിന് 8 ദിവസം ഇ.എം. കമ്പോസ്റ്റ് തടത്തില്‍ ചേര്‍ക്കുന്നത് വളരെ ഫലപ്രദമാണ്.


 *ആൽബിൻ വർഗ്ഗീസ്, അടൂർ*