*ഇ.എം ലായനി*
കൃഷിയുടെ ഉന്നമനത്തിനായി സൂക്ഷ്മജീവികളെ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. ഇ.എം. എന്നത് Effective Micro organism അഥവാ ഗുണോപകാരപ്രദമായ സൂക്ഷ്മജീവികള്‍ എന്നാണ്. ജപ്പാനിലെ സര്‍വകലാശാലയില്‍ 1970കളിലെ ഗവേഷണഫലമായി വികസിപ്പിച്ചെടുത്ത വിദ്യയാണിത്. 1982 ല്‍ ഇ.എം. സാങ്കേതികവിദ്യ പ്രായോഗികതലത്തിലേക്ക് വികസിച്ചു. ഇത് സൂക്ഷ്മജീവികളുടെ ഒരു കോളനിയാണ്.
ലാക്റ്റിക് ആസിഡ് ബാക്ടീരിയ, ഫോട്ടോട്രോപിക് ബാക്ടീരിയ, യീസ്റ്റ് മുതലായ 6 തൊട്ട് 100 തരം സൂക്ഷ്മജീവികളുള്ള ഒരു കൂട്ടാണിത്. ഈ സൂക്ഷ്മജീവികള്‍ പല തരങ്ങളില്‍പ്പെട്ടവയാണെങ്കില്‍ അവര്‍ തമ്മില്‍ പരസ്പര സഹായത്തിലും കൂട്ടായ്മയിലും ജീവിക്കുന്നവരുമാണ്. സാധാരണ തോതില്‍ ഓരോ പ്രദേശത്തുമുള്ള സൂക്ഷ്മജീവികളെ ഉള്‍ക്കൊള്ളുന്നതാണ് ആ പ്രദേശത്തിനുള്ള ഇ.എം. ജൈവകൃഷിക്കുള്ള ഒരു സാങ്കേതിക വിദ്യ കൂടിയാണ് ഇ.എം.
വികസിത രാജ്യങ്ങളില്‍ ഇ.എം. സാങ്കേതിക വിദ്യയ്ക്ക് വളരെ പ്രചാരമുണ്ട്. കേരളത്തിലും ഇതിന്‍റെ ഉപയോഗം തുടങ്ങിയിട്ടുണ്ട്. ലോകകമ്പോളങ്ങളില്‍ ലഭ്യമായ ചില ഇ.എം. കൂട്ടുകളുടെ പേരുകള്‍ ഇങ്ങനെയാണ്:
Efficient Microbes (EM)TM, EMRO USA Effective Micro organisms TM, EM-1, EMI, EM-1 (R), or BM, Beneficial and Effective Microbes (BEM), EM Kyusei, Kyusei EM, Vita Biosa TM, Terra Biosa TM, Compund Miro oraganismm (CM), Complex Fermented Micro organisms TM (CFM), Full spectrum soil base Miscro organisms.
ഇ.എം. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലകള്‍
ദീര്‍ഘകാലത്തെ ഇ.എം. വിദ്യയിലൂടെ ഉല്‍പ്പാദനശേഷി കൂടിയതും ഉല്‍പ്പാദനശേഷി നിലനിര്‍ത്തുന്നതുമായ ഒരു അവസ്ഥയിലേക്ക് കൃഷിഭൂമിയെ മാറ്റുവാന്‍.
ചെടികളുടെ ചിലതരം കുമിള്‍ രോഗങ്ങളേയും (ഫ്യൂസേറിയം) കീടങ്ങളേയും നിയന്ത്രിക്കുവാന്‍
പുല്‍ത്തകിടിയില്‍ ഉപയോഗിക്കുന്ന മണ്ണ്, ജൈവവളങ്ങള്‍ എന്നിവ ജി.എം. ഉപയോഗിച്ച് ഒന്നിക്കുകയും ഫ്യൂസേറിയം, പൂപ്പല്‍ എന്നിവ വഴിയുണ്ടാകുന്ന രോഗങ്ങളെ തടയുകയും ചെയ്യുവാന്‍
തൊഴുത്ത്, ജൈവവസ്തുക്കള്‍ കൂട്ടിയിടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍
എയ്റോസോള്‍ സ്പ്രേ ഉപയോഗിച്ച ഫാക്ടറികളിലെ ദുര്‍ഗന്ധങ്ങള്‍ ഒഴിവാക്കാന്‍.
വളര്‍ത്തുമൃഗങ്ങള്‍, അഴവയുടെ അവശിഷ്ടങ്ങള്‍, അടുക്കളയിലെ സിങ്ക്, ടോയ്ലറ്റ്, അഴുക്കുവെള്ളമൊഴുകുന്ന ചാലുകള്‍, വെയ്സ്റ്റ് പിറ്റ് എന്നിവയില്‍ നിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍.
ഇ.എം. ഉള്‍പ്പെടുത്തിയുള്ള ചില ഉല്‍പ്പന്നങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തിന് സഹായകമാണ്.
മലിനജലവും സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും ശുദ്ധീകരിക്കാന്‍, ആശുപത്രികള്‍, ഫാക്ടറികള്‍ എന്നിവയില്‍ ഇതിന്‍റെ ഉപയോഗം ശ്രദ്ധേയമാണ്.
കന്നുകാലികള്‍ക്കുള്ള കാലിത്തീറ്റകളില്‍ ചേര്‍ക്കുന്നതിനും അതുവഴി കാലിത്തീറ്റയുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കാനും
മലിനമായിട്ടുള്ള കനാലുകള്‍, തടാകങ്ങള്‍, കുളങ്ങള്‍, പുഴകള്‍ എന്നിവ ശുദ്ധീകരിക്കാന്‍
വിഷാംശം കലര്‍ന്നിട്ടുള്ള അവശിഷ്ടങ്ങള്‍ ശുദ്ധീകരിക്കാന്‍
ജൈവ അവശിഷ്ടങ്ങളില്‍നിന്നും ബയോഡീസല്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ ജൈവീക മാര്‍ഗത്തിലൂടെ ഉണ്ടാക്കുവാന്‍
വിത്തുകളുടെ അങ്കുരണശേഷി വര്‍ധിപ്പിക്കാന്‍
ചെടികള്‍ക്ക് പെട്ടെന്ന് വലിച്ചെടുക്കാന്‍ പറ്റുന്ന രൂപത്തിലേക്ക് വളങ്ങളെ മാറ്റുവാന്‍
ഇ.എം. ഉപയോഗിക്കുന്ന രീതി
ദ്രവരൂപത്തിലാകും ഇ.എം. മാര്‍ക്കറ്റില്‍ കിട്ടുക. ചെടികള്‍ക്ക് ഉപയോഗിക്കാന്‍ ഈ ദ്രാവകം നേര്‍പ്പിക്കണം. ഇതിന് 50 മി.ലി.ഇ.എം. ലായനി, ശര്‍ക്കര 50 ഗ്രാം, ക്ലോറിന്‍ കലരാത്ത കിണര്‍ വെള്ളം 900 മി.ലി. എന്നിവ നന്നായി യോജിപ്പിക്കുക. തുടര്‍ന്ന് ഈ മിശ്രിതം ഒരു ലിറ്ററിന്‍റെ പ്ലാസ്റ്റിക് പാത്രത്തില്‍ അടച്ച് ഇരുട്ടുമുറിയില്‍ വയ്ക്കുക. വായു കടക്കാതെ ഈ മിശ്രിതം 10 ദിവസം പുളിപ്പിക്കണം. ഈ രണ്ട് ദിവസം കൂടുമ്പോള്‍ അടപ്പ് തുറന്ന് ഗ്യാസ് പുറത്തുകളഞ്ഞ് വീണ്ടും വായു കടക്കാതെ അടയ്ക്കുക. പത്തു ദിവസം കഴിഞ്ഞ് ഈ ലായനി വീണ്ടും നേര്‍പ്പിച്ച് ഉപയോഗിക്കുക. ഗ്ലാസ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പുളിപ്പിച്ച ലായനി ഒരു മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നേരിട്ട് ചെടികളില്‍ തളിക്കാം. ചെടികളുടെ ചുവട്ടില്‍ ഒഴിക്കാന്‍ 2. മി.ലി. ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കണം. ഒരു മി.ലി. 5 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിക്കണം. ഒരു മി.ലി. 5 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് വിത്ത് കുതിര്‍ക്കുന്നതിന് ഉപയോഗിക്കാം. ചെറിയ അര മണിക്കൂറും വലിയ വിത്തുകള്‍ ഒരു മണിക്കൂറും കുതിക്കണം. തണ്ടുകള്‍ നടുന്നവയില്‍ തണ്ടിന്‍റെ ചുവടറ്റം 5 മിനിട്ട് നേര്‍പ്പിച്ച ലായനിയില്‍ മുക്കിവെയ്ക്കണം.
ഇ.എം. കമ്പോസ്റ്റ്
ഇ.എം. കമ്പോസ്റ്റിനുള്ള സാമഗ്രികള്‍ ഇവയാണ്:
അരിത്തവിട് - 10 കി.ഗ്രാം
വേപ്പിന്‍ പിണ്ണാക്ക് - 2.5 കി.ഗ്രാം
എല്ലുപൊടി - 2.5 കി.ഗ്രാം
നേര്‍പ്പിച്ച ഇ.എം. - 150 മി.ലി.
ശര്‍ക്കര - 150 ഗ്രാം
വെള്ളം - 1.5 ലിറ്റര്‍
150 ഗ്രാം ശര്‍ക്കര ഒന്നര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. അതിലേക്ക് നേര്‍പ്പിച്ച ഇ.എം. ലായനി 150 മി.ലി. ഒഴിച്ച് ഇളക്കുക. അരിത്തവിട് 10 കി.ഗ്രാം, വേപ്പിന്‍പ്പിണ്ണാക്ക് 2.5 കി.ഗ്രാം, എല്ലുപൊടി 2.5 കി.ഗ്രാം ഇവ നന്നായി ഒന്നിച്ചശേഷം തയാറാക്കിയ ശര്‍ക്കര ഇ.എം. ലായനികൊണ്ട് നനച്ച് പുട്ടിന്‍റെ പാകത്തില്‍ രൂപപ്പെടുത്തുക. പിഴിയുമ്പോള്‍ വെള്ളം ഇറ്റുവീഴരുത്. ഈ മിശ്രിതം സിമന്‍റുതറയില്‍ കൂട്ടുക. ഇടയ്ക്ക് പാകത്തിന് വെള്ളം നനയ്ക്കാം. നാലഞ്ചു ദിവസം കഴിയുമ്പോള്‍ കൂനയില്‍ പച്ചനിറം കാണാം. ഇത് ട്രൈക്കോഡെര്‍മ കുമിളിന്‍റേതാണ്. ഏഴു മുതല്‍ പത്തുദിവസം കൊണ്ട് ഇ.എമ്മിലുള്ള സൂക്ഷ്മജീവികള്‍ കമ്പോസ്റ്റില്‍ വളര്‍ന്നിരിക്കും. കമ്പോസ്റ്റ് ഉടനടി ഉപയോഗിക്കുന്നതാണ് ഫലപ്രദം. സാധാരണ ഒരു ചെടിക്ക് 100-150 ഗ്രാം ഉപയോഗിക്കണം. ചെടിയുടെ ചുറ്റും വിതറി ചെറുതായി മണ്ണില്‍ ഒന്നിപ്പിക്കാം. രാസവളങ്ങളോട് ചേര്‍ത്ത് ഈ കമ്പോസ്റ്റ് ചേര്‍ക്കരുത്. കൂടുതല്‍ ജൈവവളമുണ്ടെങ്കില്‍ ഇ.എം. കമ്പോസ്റ്റ് കൂടുതല്‍ ഫലപ്രദമാകും. വിത്ത് വിതയ്ക്കുകയോ കുത്തുകയോ ചെയ്യുന്നതിന് 8 ദിവസം ഇ.എം. കമ്പോസ്റ്റ് തടത്തില്‍ ചേര്‍ക്കുന്നത് വളരെ ഫലപ്രദമാണ്.
*ആൽബിൻ വർഗ്ഗീസ്, അടൂർ*

No comments:
Post a Comment