Popular Posts

Monday, February 27, 2017

ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങള്‍

എളുപ്പത്തില്‍ നമുക്ക് തന്നെ ഉണ്ടാക്കാവുന്ന ജൈവ കീടനാശിനികള്‍

1. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം

ഒരു ലിറ്റര്‍ വെള്ളത്തില്‍ 5 ഗ്രാം  ബാര്‍സോപ്പ്‌ ലയിപ്പിക്കുക. ഇതില്‍ 20 ഗ്രാം തൊലി കളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്ത് ചേര്‍ക്കുക. 20 മില്ലി വേപ്പെണ്ണയും ചേര്‍ത്ത് ഇവ നന്നായി യോജിപ്പിക്കുക. ഇത് വിലകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍ക്കെതിരെ തളിക്കാം
------------------------------------------------------------


2. വേപ്പെണ്ണ എമല്‍ഷന്‍

വേപ്പെണ്ണ - ഒരു ലിറ്റര്‍.
ബാര്‍സോപ്പ്‌ - 60 ഗ്രാം
വെള്ളം - 15 ലിറ്റര്‍

വേപ്പെണ്ണ എമല്‍ഷനിലെ പ്രധാന ചേരുവകള്‍ വേപ്പെണ്ണ, ബാര്‍സോപ്പ്‌ എന്നീ   രണ്ടിനമാണ്.  60ഗ്രാം ബാര്‍സോപ്പ്‌ അറ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക അ ലായനിയില്‍ ഒരു ലിറ്റര്‍ വേപ്പെണ്ണ ചേര്‍ത്ത് നാന്യി ഇളക്കുക. ഇത്  പത്തിരട്ടി വെള്ളത്തില്‍ (15 ലിറ്റര്‍) ചേര്‍ത്ത് പയരിനെ ആക്രമിക്കുന്ന ചിത്രകീടം, വിവിധ പേനുകള്‍ എന്നിവയ്ക്കെതിരായി തളിയ്ക്കാം. ലായനി ചെടികളില്‍ നന്നായി പിടിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സോപ്പ് സഹായമാകുന്നു. ഇതേ ലായനിയില്‍ (ആദ്യം പറഞ്ഞ ലായനി) തന്നെ 20 ഇരട്ടി  വെള്ളം ചേര്‍ത്ത് പാവല്‍, പടവലം, മുതലായ വിളകളില്‍ നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍, ഇല കാര്‍ന്നു തിന്നുന്ന പുഴുക്കള്‍ എന്നിവക്കെതിരെ പ്രയോഗിക്കാം. മട്ടുപ്പാവിലും ട്ടെറസ്സിലും കൃഷി ചെയ്യുന്നവര്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്രദമാണ് ഇത്
------------------------------------------------------------

3. പുകയില കഷായം

പുകയില - 250 ഗ്രാം
ബാർസോപ്പ് 60 ഗ്രാം
വെള്ളം രണ്ടേകാൽ കപ്പ്
250 ഗ്രാം പുകയില മേല്പറഞ്ഞ വെള്ളത്തിൽ കുതിർത്ത് ഒരു ദിവസം വെക്കുക. അതിനു ശേഷം പുകയില കഷണങ്ങൾ പിഴിഞ്ഞു ചാണ്ടി എടുത്തുമാറ്റുക. 60 ഗ്രാം ബാർസോപ്പ് ചെറിയ കഷണങ്ങളാക്കി കാൽ ലിറ്റർ വെള്ളത്തിൽ ലയിപ്പിക്കുക. ഈ ലായനി നേരത്തെ ചേർത്തുവെച്ച പുകയില വെള്ളവുമായി കൂട്ടിക്കലർത്തി നന്നായി ഇളക്കുക. ഈ മിശ്രിത ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെള്ളം ചേർത്ത് ചെടികളിൽ തളിക്കാം. മുഞ്ഞ, മീലിമൂട്ട, ശൽക്കകീടം തുടങ്ങിയ ഒട്ടേറെ മൃദുല ശാരീരികളായ കീടങ്ങളെ നിയന്ത്രിക്കാൻ ഈ പുകയില കഷായം ഉപയോഗിക്കാം
------------------------------------------------------------
കടപ്പാട് : കൃഷി വകുപ്പ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേരള സര്‍ക്കാര്‍

No comments:

Post a Comment